Map Graph

സെന്റ് പീറ്റേഴ്സ് ബസലിക്ക

വിശുദ്ധ പത്രോസിൻറെ നാമധേയത്തിലുള്ള പേപ്പൽ ബസിലിക്കയാണ് സെൻറ് പീറ്റേഴ്സ് ബസിലിക്ക. വത്തിക്കാൻ സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകളെ ഉൾകൊള്ളാൻ ശേഷിയുള്ള ഈ ദേവാലയത്തിൽ ഒരേ സമയം ഏകദേശം 60,000 പേർക്ക് പ്രവേശിക്കാനാകും. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ പേപൽ ബസിലിക്ക എന്ന അർത്ഥത്തിൽ 'ബസിലിക്ക പാപാലെ ഡി സാൻ പെത്രോ ഇൻ വത്തിക്കാനോ' എന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഈ ക്രിസ്ത്യൻ പള്ളി ഇറ്റാലിയൻ ഭാഷയിൽ അറിയപ്പെടുന്നത്. അഞ്ച് ഏക്കറിൽ അധികം വിസ്താരമുള്ള ഇതിന് 720 അടി നീളവും 490 അടി വീതിയും 448 അടി ഉയരവുമാണ് ഉള്ളത്. നിർമാണം പൂർത്തിയാക്കി നാലു നൂറ്റാണ്ടിനിപ്പുറവും റോമ നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ഇതു തന്നെയാണ്. അപ്പൊസ്തലന്മാരുടെ തലവന്റെ പേരിലുള്ള ഈ സിംഹാസന ദേവാലയം കത്തോലിക്ക സഭയുടെ കത്തീഡ്രലോ (മാതൃദേവാലയം) മാർപാപ്പയുടെ സിംഹാസനമോ അല്ല .സെന്റ് പീറ്റേഴ്സ് ബസിലിക്ക ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങളിൽ ഒന്നാണ്. പാരമ്പര്യം അനുസരിച്ച്‌ പത്രോസിന്റെ ശവകൂടീരം ദേവാലയത്തിന്റെ പ്രധാന അൾത്താരയുടെ അടിയിലാണുള്ളത്‌.പത്രോസായിരുന്നു റോമിലെ ആദ്യ മെത്രാൻ.

Read article
പ്രമാണം:Ca'_Rezzonico_-_Interno_della_basilica_di_San_Pietro_a_Roma_-_Giampaolo_Pannini.jpgപ്രമാണം:Basilica_di_San_Pietro_1450.jpgപ്രമാണം:SaintPierre4.JPGപ്രമാണം:SaintPierreRaphael.JPGപ്രമാണം:PetersdomGrundriss.jpgപ്രമാണം:Petersdom_von_Engelsburg_gesehen.jpgപ്രമാണം:StPetersDomePD.jpgപ്രമാണം:0_Coupole_-_Basilique_St-Pierre_-_Vatican_(2).JPGപ്രമാണം:Interiorvaticano8.jpgപ്രമാണം:Cathedrapetri+gloria.jpgപ്രമാണം:Vatican_Piazza_San_Pietro_Obelisk.jpgപ്രമാണം:It.Fontana.del.Carlo.Maderno.1613.03.jpgപ്രമാണം:Vatican_StPaul_Statue.jpgപ്രമാണം:Watykan_kolumnada_Berniniego_detal_attyki.JPGപ്രമാണം:Saint_Peter's_Basilica_2020_P15_Holy_door.jpgപ്രമാണം:Rome_basilica_st_peter_011c.jpgപ്രമാണം:Michelangelo's_Pieta_5450_cropncleaned.jpgപ്രമാണം:Reliquienschrein_Papst_Johannes_XXIII_-_Petersdom.jpgപ്രമാണം:Divine_justice_allegory_in_Saint_Peter's_Basilica.jpgപ്രമാണം:Gian_Lorenzo_Bernini_-_Dove_of_the_Holy_Spirit.JPGപ്രമാണം:Watykan_Bazylika_sw_Piotra_medalion_pod_kopula.JPGപ്രമാണം:Rome_basilica_st_peter_009.JPGപ്രമാണം:DuvaRom.JPGപ്രമാണം:0_Monument_funéraire_de_Christine_de_Suède_-_St-Pierre_-_Vatican_(1).JPGപ്രമാണം:InocencioXIIc.jpgപ്രമാണം:Expulsão_de_átila.jpgപ്രമാണം:Saint_Helena.jpgപ്രമാണം:Saint_Longinus.jpgപ്രമാണം:Saint_Andreas.jpgപ്രമാണം:Saint_veronica.jpg